---
title: "#death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു "
english_title: "#Expatriate #Malayali #collapsed #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199671/expatriate-malayali-collapsed-died-riyadh"
published_at: "2024-04-18T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662151d4b81c1_vd.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു 

> **Lead Summary:** **റിയാദ്: [ ** ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

## Article Content

**റിയാദ്: [ ** ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.

ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

ഡിനു പ്രദീപിന്റെ അകാല വേർപാടിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199671/expatriate-malayali-collapsed-died-riyadh)