---
title: "സൗദി അറേബ്യയിൽ ഇന്ന് 3,460 പേർക്ക് കൂടി കൊവിഡ്"
english_title: "covid has 3,460 more people in Saudi Arabia today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20010/covid-has-3460-more-people-in-saudi-arabia-today"
published_at: "2022-01-09T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db0358c4237_corona.jpg"
keywords: []
---

# സൗദി അറേബ്യയിൽ ഇന്ന് 3,460 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614 ഉം ആയി. പുതുതായി ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614 ഉം ആയി. പുതുതായി ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതോടെ ആകെ മരണം 8,893 ആയി. നിലവിൽ 23,246 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.44 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്. റിയാദിൽ പുതിയ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ഇന്ന് മാത്രം റിയാദിൽ 1,003 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്.

ജിദ്ദയിൽ 769 ഉം മക്കയിൽ 383 ഉം മദീനയിൽ 149 ഉം ദമ്മാമിൽ 110 ഉം ഹുഫൂഫിൽ 96 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,25,03,569 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,06,273 ആദ്യ ഡോസും 2,33,27,595 രണ്ടാം ഡോസും 40,69,701 ബൂസ്റ്റർ ഡോസുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20010/covid-has-3460-more-people-in-saudi-arabia-today)