---
title: "#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം"
english_title: "#Huge #fire #Sharjah #UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201515/huge-fire-sharjah-uae"
published_at: "2024-04-27T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ca1d469073_fire.jpg"
keywords: []
---

# #fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

> **Lead Summary:** **ഷാര്‍ജ: **യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ വ്യാവസായിക മേഖലയിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**ഷാര്‍ജ: **യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ വ്യാവസായിക മേഖലയിലാണ് തീപിടിത്തമുണ്ടായത്.

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്.

ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഉയര്‍ന്ന പുക വളരെ ദൂരെ വരെ കാണാമായിരുന്നു.

തീപിടിത്തത്തില്‍ ആളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201515/huge-fire-sharjah-uae)