---
title: "#foodpoison | റിയാദിൽ പതിനഞ്ച് ​പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് "
english_title: "#Fifteen #people #diagnosed #foodpoisoning #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201534/fifteen-people-diagnosed-foodpoisoning-riyadh"
published_at: "2024-04-27T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cb11808cda_vvvcc.jpg"
keywords: []
---

# #foodpoison | റിയാദിൽ പതിനഞ്ച് ​പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് 

> **Lead Summary:** **റിയാദ് ​: [** റിയാദ്​ നഗരത്തിൽ ഏതാനും പേർക്ക്​ ഭക്ഷ്യവിഷബാധ. 15 ​ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ്​ റിപ്പോർട്ട്​.

## Article Content

**റിയാദ് ​: [** റിയാദ്​ നഗരത്തിൽ ഏതാനും പേർക്ക്​ ഭക്ഷ്യവിഷബാധ. 15 ​ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ്​ റിപ്പോർട്ട്​.

വിവരമറിഞ്ഞ ഉടനെ ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.​ റിയാദ് നഗരത്തിൽ പരിമിതമായ എണ്ണം ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു അലി പറഞ്ഞു.

ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15 ആയി. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്​.

അടച്ചു പൂട്ടിയ ഒരു കടയിലേക്കാണ്​ പകർവ്യാധിക്കെതിരെയുള്ള അന്വേഷണം എത്തിനിൽന്നത്​.

വിഷബാധയേറ്റവർക്ക്​ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്​.

ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ്​ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201534/fifteen-people-diagnosed-foodpoisoning-riyadh)