#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ
Apr 27, 2024 02:17 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ.

ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.

ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്.

ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു.

കുവൈത്തിൽ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിന്‍റെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന് പുറമേ, ഇതിന്‍റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകൾക്ക് വൻ തുകയ്ക്ക് വീഡിയോ വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിന്‍റെ വീഡിയോയും എടുത്തത്.

കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു.

#Brutal #murder: #Video #captures #organs #removed #website; #expatriate #arrested

Next TV

Related Stories
#accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

May 9, 2024 12:52 PM

#accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി

സു​നി​ൽ കു​മാ​റും ഭാ​ര്യ ജീ​ജ​യും സു​ഹാ​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു....

Read More >>
#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

May 9, 2024 08:09 AM

#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ്...

Read More >>
#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

May 9, 2024 08:06 AM

#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്ക...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

May 8, 2024 10:56 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സുഹാർ, മസ്യൂന, ദുകം...

Read More >>
#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി

May 8, 2024 08:50 PM

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി...

Read More >>
#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

May 8, 2024 07:36 PM

#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്....

Read More >>
Top Stories