---
title: "#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി"
english_title: "#Indian #Umrah #pilgrim #gave #birth #airport."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201566/indian-umrah-pilgrim-gave-birth-airport"
published_at: "2024-04-27T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cce9e45e83_birth.jpg"
keywords: []
---

# #birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

> **Lead Summary:** **ജിദ്ദ:** ഇന്ത്യൻ ഉംറ തീർത്ഥാടകയായ യുവതി വിമാനത്താവളത്തിൽ പ്രസവിച്ചു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്താര വിമാനത്താവളത്തിലാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയത്.

## Article Content

**ജിദ്ദ:** ഇന്ത്യൻ ഉംറ തീർത്ഥാടകയായ യുവതി വിമാനത്താവളത്തിൽ പ്രസവിച്ചു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്താര വിമാനത്താവളത്തിലാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയത്.

സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്.

ഡ്യൂട്ടി ഡോക്ട‍ർ ഫവാസ് ആലമൻ്റെ മേൽനോട്ടത്തിൽ നഴ്സുമാരായ ലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്‌നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്.

വിദഗ്ധ പരിചരണത്തിന് യുവതിയെയും നവജാതശിശുവിനെയും കിങ്‌ അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201566/indian-umrah-pilgrim-gave-birth-airport)