---
title: "#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു"
english_title: "#accident #Bahrain #Three #people #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201571/accident-bahrain-three-people-died"
published_at: "2024-04-27T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cd4e9b04f8_accident.jpg"
keywords: []
---

# #accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനിലെ സിത്രയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ശൈഖ് ജാബിര്‍ അല്‍ സബാഹ് ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്.

## Article Content

**മനാമ: **ബഹ്റൈനിലെ സിത്രയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ശൈഖ് ജാബിര്‍ അല്‍ സബാഹ് ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക് മറിയുകയുമായിരുന്നു.

തുടര്‍ന്ന് മറുവശത്ത് നിന്ന വന്ന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വദേശികളാണ് മരിച്ചതെന്നും എല്ലാവരും യുവാക്കളാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സംഭവ വിവരം അറിഞ്ഞ് ആംബുലൻസും ട്രാഫിക് പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201571/accident-bahrain-three-people-died)