മനാമ: ബഹ്റൈനില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും മുന്നറിയിപ്പ്.
ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
അസ്ഥിരമായ കാലാവസ്ഥ കുറച്ചു ദിവസങ്ങള്‍ നീണ്ടു നിന്നേക്കാം. മഴയും ഇടിയോട് കൂടിയ മഴയും ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇത് മെയ് നാല് വരെ നീളും. ബഹ്റൈനിൽ അടുത്തിടെ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും നേരിട്ടിരുന്നു. 100 മില്ലീ മീറ്ററിൽ കൂടുതലായിരുന്നു മഴ. തുടര്‍ന്ന് വെള്ളക്കെട്ടുമൂലം നാശനഷ്ടങ്ങളുമുണ്ടായി.
#low #pressure #Bahraini #authorities #predicted #unstable #weather #rain #from #Tuesday