---
title: "#death |പ്രവാസി മലയാളി   ജിദ്ദയിൽ അന്തരിച്ചു"
english_title: "#native #Thiruvananthapuram #passedaway #Jeddah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201630/native-thiruvananthapuram-passedaway-jeddah"
published_at: "2024-04-27T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d257a0a2ca_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി   ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് മുനിസിപ്പാലിറ്റിയിൽ 25 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു.

ശേഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. അടുത്ത കാലത്താണ് ഖമീസ് മുശൈത്തിൽ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്.

അസീറിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കും.

തുടർ നടപടികൾക്കായി ഖമീസ് മുശൈത്തിൽ ജോലി ചെയ്യുന്ന മകൻ സാബിർ ഖാൻ ജിദ്ദയിലെത്തിയിട്ടുണ്ട്.

മാതാവ്:സുബൈദ. ഭാര്യ: ബീവി ജഹാൻ. മക്കൾ: സാബിർ ഖാൻ, സാബിറ, മിർസ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201630/native-thiruvananthapuram-passedaway-jeddah)