---
title: "ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷം; യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്"
english_title: "Qatar Airways Silver Jubilee Celebration; In the arena with great offers for travelers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20165/qatar-airways-silver-jubilee-celebration-in-the-arena-with-great-offers-for-travelers"
published_at: "2022-01-10T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc51867f167_QATAR.jpg"
keywords: []
---

# ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷം; യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്

> **Lead Summary:** **ദോഹ : **വിമാന യാത്രികർക്ക്​ രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തറിന്‍റെ സ്വന്തം ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്​. ജനുവരി 10 മുതൽ ഒരാഴ്ച​വരെ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ്​​ പ്രഖ്യാപിച്ചിരിക്കുന്നത്​.

## Article Content

**ദോഹ : **വിമാന യാത്രികർക്ക്​ രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തറിന്‍റെ സ്വന്തം ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്​. ജനുവരി 10 മുതൽ ഒരാഴ്ച​വരെ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ്​​ പ്രഖ്യാപിച്ചിരിക്കുന്നത്​.

ജനുവരി 16 വരെയുള്ള സിൽവർ ജൂബിലി ഓഫർ കാലളവിൽ ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകളുമായി ഒക്ടോബർ 31 വരെ യാത്രചെയ്യാം. ഖത്തറിൽ നിന്നും ഏഷ്യ, യൂറോപ്​, പശ്​ചിമേഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ്​ ടിക്കറ്റ്​ ബുക്​ ചെയ്യാൻ അവസരമുള്ളത്​.

ബിസിനസ്​, ഇകണോമി ക്ലാസുകളിലെ യാത്രാ ഓഫറുകളിൽ സീറ്റ്​ സെലക്ഷൻ, അധിക ബാഗേജ്​ അലവൻസ്​, ഹോട്ടൽ ബുക്കിങ്​, കാർ റെന്‍റൽ തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്​.qatarairways.com/25years എന്ന വെബ്​സൈറ്റ്​ വഴിയോ, ഖത്തർ എയർവേസ്​ സെയിൽസ്​ ഓഫീസ്​ വഴിയോ, ട്രാവൽ ഏജന്‍റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.​

പശ്​ചിമേഷ്യയിലെ നമ്പർ വൺ എയർവേസായി വളർന്ന ഖത്തർ എയർ വേസ്​ 1997ൽ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ്​ പറന്നു തുടങ്ങുന്നത്​. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അറബ്​ മേഖലയിലെയും ലോകത്തെയും മുൻ നിര എയർലൈൻ കമ്പനിയായി മാറിയാണ്​ ഇപ്പോൾ 25ാം വാർഷികം ആഘോഷിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20165/qatar-airways-silver-jubilee-celebration-in-the-arena-with-great-offers-for-travelers)