---
title: "#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി"
english_title: "#woman #caught #with #4-25kg #marijuana #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201778/woman-caught-with-4-25kg-marijuana-dubai"
published_at: "2024-04-28T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e37236a3c0_ganja.jpg"
keywords: []
---

# #marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **ദുബൈ: **ദുബൈ വിമാനത്താവളത്തില്‍ കഞ്ചാവുമായി വിദേശി യാത്രക്കാരി പിടിയില്‍. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാര്‍ എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

## Article Content

**ദുബൈ: **ദുബൈ വിമാനത്താവളത്തില്‍ കഞ്ചാവുമായി വിദേശി യാത്രക്കാരി പിടിയില്‍. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാര്‍ എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

ആഫ്രിക്കന്‍ സ്വദേശിനിയാണ് കഞ്ചാവുമായി പിടിയിലായത്. യാത്രക്കാരിയെയും പിടിച്ചെടുത്ത കഞ്ചാവും തുടര്‍ നിയമ നടപടികള്‍ക്കായി ദുബൈ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോളിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201778/woman-caught-with-4-25kg-marijuana-dubai)