---
title: "#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു"
english_title: "#eightmonthold #baby #Malayali #couple #died #Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201882/eightmonthold-baby-malayali-couple-died-doha"
published_at: "2024-04-29T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f2e9b516f2_death.jpg"
keywords: []
---

# #babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

> **Lead Summary:** പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു.

## Article Content

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു.

അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരണപ്പെടുകയായിരുന്നു.

ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201882/eightmonthold-baby-malayali-couple-died-doha)