---
title: "#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത"
english_title: "#Chance #rain #thunder #lightning #different #parts #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201986/chance-rain-thunder-lightning-different-parts-oman"
published_at: "2024-04-29T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fac3e40f3a_rain.jpg"
keywords: []
---

# #rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **മസ്‌കറ്റ്: **ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി 11 വരെ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

## Article Content

**മസ്‌കറ്റ്: **ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി 11 വരെ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അൽ ബുറൈമി, അൽ ദാഹിറ, മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള കാറ്റുമുണ്ടായേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201986/chance-rain-thunder-lightning-different-parts-oman)