---
title: "#rain |യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ"
english_title: "#Heavy #rains #lashed #various #parts #UAE #Monday."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202113/heavy-rains-lashed-various-parts-uae-monday"
published_at: "2024-04-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663092676e22c_rain.jpg"
keywords: []
---

# #rain |യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

> **Lead Summary:** **അബുദാബി: **യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസലല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു.

## Article Content

**അബുദാബി: **യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസലല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു.

ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു.

ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു.

പ​ര്‍വ്വത പ്ര​ദേ​ശ​ങ്ങ​ളി​ലും ദൈ​ദ്​ മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി. മ​ല​നി​ര​ക​ളോ​ടു​ചേ​ര്‍ന്ന താ​ഴ്വാ​ര​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു.

അ​സ്ഥി​ര കാ​ലാ​വ​സ്ഥ പരിഗണിച്ച് റാ​സ​ല്‍ഖൈ​മ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ അ​ധ്യ​യ​നം അ​വ​സാ​നി​പ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202113/heavy-rains-lashed-various-parts-uae-monday)