---
title: "#petrol |ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ"
english_title: "#Petrol #diesel #prices #announced #month #may."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202157/petrol-diesel-prices-announced-month-may"
published_at: "2024-04-30T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630a5c65ced3_petrol.jpg"
keywords: []
---

# #petrol |ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

> **Lead Summary:** **അബുദാബി: **മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പെട്രോളിന് വില കൂടി. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും.

## Article Content

**അബുദാബി: **മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. പെട്രോളിന് വില കൂടി. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും.

യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.34 ദിര്‍ഹമാണ് പുതിയ നിരക്ക്.

ഏപ്രില്‍ മാസത്തില്‍ 3.15 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.22 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.03 ദിര്‍ഹം ആയിരുന്നു.

ഇ പ്ലസ് 91 പെട്രോളിന് മെയ് മാസത്തിലെ പുതുക്കിയ നിരക്ക് 3.15 ദിര്‍ഹമാണ്. ഏപ്രില്‍ മാസത്തില്‍ ഇത് 2.96 ദിര്‍ഹം ആയിരുന്നു. അതേസമയം ഡീസലിന് മെയ് മാസത്തിലെ നിരക്ക് ലിറ്ററിന് 3.07 ദിര്‍ഹമാണ്. ഏപ്രില്‍ മാസം ഇത് 3.09 ദിര്‍ഹം ആയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202157/petrol-diesel-prices-announced-month-may)