യുഎഇയിലെ പ്രതിരോധ നടപടികളെക്കുറിച്ച് മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ശിക്ഷ

യുഎഇയിലെ പ്രതിരോധ നടപടികളെക്കുറിച്ച് മോശമായി ചിത്രീകരിച്ചാല്‍ കടുത്ത ശിക്ഷ
Jan 11, 2022 12:42 PM | By Vyshnavy Rajan

അബുദാബി : യുഎഇയില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് പ്രതിരോധ നടപടികള്‍ ലംഘിക്കരുതെന്നും ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

'അൽ ഹുസ്‌ൻ' ആപ്ലിക്കേഷനിൽ നിന്നുള്ള ചില കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും പ്രചരിപ്പിക്കുന്നതും അതിനൊപ്പം കമന്റുകളും പാട്ടുകളും ചേര്‍ത്ത് രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളെ ഇകഴ്‍ത്തിക്കാണിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ നിയമപ്രകാരം ശിക്ഷാർഹമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ കിംവദന്തികളും തടയാനുള്ള യുഎഇയിലെ 2021ലെ ഫെഡറല്‍ നിയമം 34 പ്രകാരം ഇവ ശിക്ഷാര്‍ഹമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പ്രോസിക്യൂഷന്റെ പ്രസ്‍താവന ആവശ്യപ്പെടുന്നു. സമൂഹത്തിലെ എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കുകയും കൊവിഡ് പ്രതിരോധത്തിനായി രാജ്യം നടത്തുന്ന എല്ലാ പ്രയത്‍നങ്ങളെയും പിന്തുണയ്‍ക്കണമെന്നും യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Severe punishment for misrepresentation of defense measures in the UAE

Next TV

Related Stories
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>
സൗദിക്ക് നേരെയും ഹൂതി ആക്രമണം

Jan 24, 2022 11:43 AM

സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി...

Read More >>
ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന്  യുഎഇ

Jan 24, 2022 11:34 AM

ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന് യുഎഇ

യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി...

Read More >>
യുഎഇയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം.

Jan 24, 2022 11:27 AM

യുഎഇയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം.

യുഎഇയിലേക്ക് വീണ്ടും ഹൂതി വിമതരുടെ...

Read More >>