---
title: "#accident |ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു"
english_title: "#youngman #died #after #his #vehicle #hit #camel #Sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202544/youngman-died-after-his-vehicle-hit-camel-sharjah"
published_at: "2024-05-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633264887599_police.jpg"
keywords: []
---

# #accident |ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **ഷാര്‍ജ: ** ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു. സ്വദേശി യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.

## Article Content

**ഷാര്‍ജ: ** ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു. സ്വദേശി യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.

രാവിലെ 4.30ഓടെയായിരുന്നു അപകടം. അപകട വിവരം അറിയിച്ചു കൊണ്ട് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു.

ഉടന്‍ തന്നെ പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നു.

മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202544/youngman-died-after-his-vehicle-hit-camel-sharjah)