---
title: "#rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍"
english_title: "#Rain #various #places #Oman #warning #given"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202620/rain-various-places-oman-warning-given"
published_at: "2024-05-02T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633723ba1528_rain.jpg"
keywords: []
---

# #rain |ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതര്‍

> **Lead Summary:** **മസ്കറ്റ്: ** ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മഴ തുടരുകയാണ്.

## Article Content

**മസ്കറ്റ്: ** ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മഴ തുടരുകയാണ്.

വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ അതിരാവിലെ തന്നെ മഴ തുടങ്ങിയിരുന്നു.

ഉച്ചയോടെ മറ്റ് ഗവര്‍ണറേറ്റുകളിലും മഴ ശക്തി പ്രാപിച്ചു. സലാലയുടെ നഗരപ്രദേശങ്ങളിൽ രാവിലെയാണ്​ മഴ ആരംഭിച്ചത്​. സദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202620/rain-various-places-oman-warning-given)