---
title: "#hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി"
english_title: "#Ministry #Hajj #Umrah #issues #Nusk #card #identify #Hajj #pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202622/ministry-hajj-umrah-issues-nusk-card-identify-hajj-pilgrims"
published_at: "2024-05-02T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663373a29a509_hajj.jpg"
keywords: []
---

# #hajj |ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ്, ഉംറ മന്ത്രാലയം നുസ്‌ക് കാർഡ് പുറത്തിറക്കി

> **Lead Summary:** **റിയാദ്: **ഹജ്ജ്​ ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ്​ ഈ കാർഡ്​.

## Article Content

**റിയാദ്: **ഹജ്ജ്​ ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ്​ ഈ കാർഡ്​.

കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർ ഈ കാർഡ്​ കൂടെ വഹിക്കൽ നിർബന്ധമാണ്.

വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. ആഭ്യന്തര തീർഥാടകർക്ക്​ ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി നേടാനാകും.

‘നുസ്​ക്​ കാർഡ്​’ അച്ചടിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ്. പുണ്യസ്ഥലങ്ങളിലെ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടിയാണിത്​.

‘നുസ്​ക്​’, ‘തവക്കൽന’ എന്നീ ആപ്ലിക്കേഷനുകളിൽ ഇതിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാകും. അതേസമയം, ഹജ്ജ്​ ഉംറ മന്ത്രാലയം നുസ്​ക്​ കാർഡ്​ തീർഥാടകർക്ക്​ നിർബന്ധമാക്കുന്നതോടെ പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവരുടെ മേലുള്ള കുരുക്ക്​ കൂടുതൽ മുറുകും.

നുസ്​ക്​ കാർഡില്ലാതെ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനവും സഞ്ചാരവും അസാധ്യമാകും. ഹജ്ജ്​ കർമങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുകയാണ്​ ഇതിലൂടെ ഹജ്ജ്, ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202622/ministry-hajj-umrah-issues-nusk-card-identify-hajj-pilgrims)