---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #heartattack #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202689/expatriate-malayali-died-heartattack-oman"
published_at: "2024-05-02T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633c721e3f71_r55.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **നിസ്‌വ: [ **തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു.

## Article Content

**നിസ്‌വ: [ **തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു.

കൂനമ്മുച്ചി അരിയന്നൂരിൽ താമസിക്കുന്ന മുസ്തഫയാണ്​ നിസ്​വയിൽ മരിച്ചത്​. മുമ്പ്​ ചൂണ്ടലിൽ ആയിരുന്നു.

കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി വരികയായിരുന്നു.

ഭാര്യ: ഷാജിത. മക്കൾ: തസ്​ലീം, തൻസീഹ്, നസറിൻ. മരുമകൻ: ഷബീർ.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202689/expatriate-malayali-died-heartattack-oman)