---
title: "#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു "
english_title: "#Expatriate #Malayali #died #AlAin #accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202878/expatriate-malayali-died-alain-accident"
published_at: "2024-05-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634f67e06721_AQ.jpg"
keywords: []
---

# #accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു 

> **Lead Summary:** **അൽഐൻ: [** അൽഐനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

## Article Content

**അൽഐൻ: [** അൽഐനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം തിരുന്നാവായ വൈരംങ്കോട് സ്വദേശി പരേതനായ മുളക്കൽ കുഞ്ഞീന്‍റെ മകൻ അമീർ മുളക്കൽ (46) ആണ് മരിച്ചത്. അമീർ ഓടിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

അൽഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മാതാവ്: ഫാത്തിമ. ഭാര്യ: സൈഫുന്നീസ (അധ്യാപിക). മക്കൾ: മുഹമ്മദ്‌ റിജാസ്, ഫാത്തിമ റിസ. സഹോദരങ്ങൾ: മുസ്തഫ, അബ്ദു, സിദ്ധിഖ്, റഹ്മത്ത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202878/expatriate-malayali-died-alain-accident)