---
title: "#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#Expatriate #Malayali #missing #AbuDhabi #founddead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202904/expatriate-malayali-missing-abudhabi-founddead"
published_at: "2024-05-03T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66350db21bb42_ca2.jpg"
keywords: []
---

# #founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **അബൂദബി: [ **ഒരു മാസത്തോളമായി അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**അബൂദബി: [ **ഒരു മാസത്തോളമായി അബൂദബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ ഒരുമനയൂർ കാളത്തുവീട്ടിൽ സലീം - സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലാണ് (28) മരിച്ചത്.

മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202904/expatriate-malayali-missing-abudhabi-founddead)