---
title: "#climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത "
english_title: "#Moderate #heat  #chance   #rain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/202959/moderate-heat-chance-rain"
published_at: "2024-05-04T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635b705d0d1b_kuwait.jpg"
keywords: []
---

# #climate|മി​ത​മാ​യ ചൂ​ടി​നും മ​ഴ​ക്കും സാ​ധ്യ​ത 

> **Lead Summary:**  കു​വൈ​ത്ത് സി​റ്റി:** **ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന.

## Article Content

 കു​വൈ​ത്ത് സി​റ്റി:** **ഈ ​ആ​ഴ്ച രാ​ജ്യ​ത്ത് മി​ത​മാ​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പ​വും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന.

പ​ക​ൽ ചൂ​ട് ശ​രാ​ശ​രി 34 മു​ത​ൽ 36 ഡി​ഗ്രി വ​രെ ആ​യി​രി​ക്കും. അ​തേ​സ​മ​യം രാ​ത്രി താ​പ​നി​ല 19-21 ഡി​ഗ്രി വ​രെ കു​റ​യും. ശ​നി​യാ​ഴ്ച അ​ന്ത​രീ​ക്ഷ ചൂ​ടു​ള്ള​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും.

ചൂ​ട് 36 മു​ത​ൽ 28 ഡി​ഗ്രി വ​രെ ഏ​റ്റ​കു​റ​ച്ചി​ലു​ക​ളോ​ടെ കാ​ണ​പ്പെ​ടും. രാ​ത്രി​യി​ൽ താ​പ​നി​ല 22 മു​ത​ൽ 24 ഡി​ഗ്രി വ​രെ ആ​യി​രി​ക്കു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് പൊ​തു​വെ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ എ​ത്തി. വെ​ള്ളി​യാ​ഴ്ച​യും താ​പ​നി​ല​യി​ൽ വ​ലി​യ ഉ​യ​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/202959/moderate-heat-chance-rain)