മനാമ: (gccnews.com) ഇസ ടൗൺ ഹൈവേയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി നിര്യാതനായി.
അയണിക്കാട് പാലക്കീൽ വീട്ടിൽ അർഷക് അഷ്റഫ് (29) ആണ് നിര്യാതനായത്. ബാലുശ്ശേരി സ്വദേശി അശ്റഫിന്റയും പാലക്കീൽ ഷാഹിദയുടെയും മകനാണ്.
ഭാര്യ: ഷാദിയ. ഏക മകൻ ഇസാൻ അർഷക്. സഹോദരങ്ങൾ: ജംഷാദ്, ജംഷിദ.
റസ്റ്റാറന്റ് ജീവനക്കാരനായിരുന്ന അർഷക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം.
സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
#payyoli #who #undergoing #treatment #following #car #accident, #passedaway