യുവതിയെ ശല്യം ചെയ്‍ത പ്രതിയെ പേരെടുത്ത് അപമാനിക്കാന്‍ കോടതി ഉത്തരവ്

യുവതിയെ ശല്യം ചെയ്‍ത പ്രതിയെ പേരെടുത്ത് അപമാനിക്കാന്‍ കോടതി ഉത്തരവ്
Jan 11, 2022 08:55 PM | By Anjana Shaji

റിയാദ് : സൗദി അറേബ്യയില്‍ (Saudi Arabia) യുവതിയെ ശല്യം ചെയ്‍തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ (sexual harrasment) പേരെടുത്തുപറഞ്ഞ് അപമാനിക്കാന്‍ (Naming and shaming) കോടതി ഉത്തരവ്.

ജയില്‍ ശിക്ഷയ്‍ക്കും പിഴയ്‍ക്കും പുറമെയാണ് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പ്രതിയുടെ ചിലവില്‍ തന്നെ പത്രത്തില്‍ പരസ്യം ചെയ്യാന്‍ (News paper advertisement) മദീനയിലെ ക്രിമിനല്‍ കോടതി (Criminal court) ഉത്തരവിട്ടത്.

ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്‍താവിക്കപ്പെടുന്നത്. ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനും സമൂഹത്തില്‍ അവരെ അപമാനിതരാക്കാനുമുള്ള നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ലൈംഗിക പീഡനം നടത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം പത്രങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പുറത്തുവിടാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.

ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമായി പുറപ്പെടുവിക്കപ്പെടുന്ന കോടതി വിധിയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അശ്ലീല പദപ്രയോഗങ്ങളിലൂടെ ഒരു യുവതിയെ ശല്യം ചെയ്‍ത യാസര്‍ അല്‍ മുസ്‍ലിം അല്‍ അറാവി എന്നയാളിന് എട്ട് മാസം ജയില്‍ ശിക്ഷയും 5000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.

ഇതിന് പുറമെയാണ് പ്രാദേശിക ദിനപ്പത്രങ്ങളില്‍ ഇയാളുടെ വിവരങ്ങള്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ കൂടി ഉത്തരവിട്ടിരിക്കുന്നത്.

2021 ജനുവരിയിലാണ് രാജ്യത്തെ ലൈംഗിക പീഡനത്തിനെതിരായ നിയമത്തില്‍ പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നടത്തിയത്. വ്യാജ ലൈംഗിക പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരായ വകുപ്പുകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Court order to name and insult the accused who harassed the girl

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories