കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത്

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത്
Jan 11, 2022 09:11 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കുവൈത്തിൽ നാളെ മുതൽ ‌പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 50%ൽ കൂടരുത്. ഓരോ സ്ഥാപനത്തിനും ആവശ്യമായ ജീവനക്കാരുടെ എണ്ണം അതാത് സ്ഥാപനത്തിന് തീരുമാനിക്കാം.എന്നാൽ അത് 50%ന് താഴെയായിരിക്കണം.

സ്വകാര്യമേഖലയിൽ ഡ്യൂട്ടിക്ക് അത്യാവശ്യമായി വരുന്ന ജീവനക്കാരുടെ തോത് കുറക്കണം. പ്രവർത്തനം ‌നടത്താൻ അനിവാര്യമായ എ‌ണ്ണം ജീവനക്കാരെ മാത്രമേ ഉൾക്കൊള്ളാവൂ.·

നഴ്സറികളിലും കുട്ടികളുടെ ക്ലബുകളിലും ജോലി ചെയ്യുന്നവർ വാക്സീൻ എടുത്തവരാണെന്നത് ഉറപ്പാക്കണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി ‌പാലിക്കുകയും വേണം.

ആഭ്യന്തര യോഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അത്യാവശ്യ യോഗങ്ങൾ ഓൺലൈൻ സംവിധാനത്തിലാക്കുകയും വേണം. പൊതുഗതാതത്തിനുള്ള ബസുകളിലും ‌മറ്റും ‌യാത്രക്കാരുടെ എണ്ണം സീറ്റുകളുടെ എണ്ണത്തിന്റെ പകുതി മാത്രമായിരിക്കണം.

സ്പോർട്സ് ‌ഗ്രൗണ്ടുകളിൽ എത്തുന്ന കാണികൾ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതായി ഉറപ്പുവരുത്താൻ കായിക അതോറിറ്റി ശ്രദ്ധിക്കണം. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ പ്രവേശനം വാക്സീൻ എടുത്തവർക്കും ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നവർക്കും ‌മാത്രമായിരിക്കും.

സർക്കാർ മേഖലയിലെ വിവിധ സേവനങ്ങൾ തേടിയെത്തുന്നതിന് പകരം ഓൺലൈൻ വഴിയായിരിക്കണം സേവനം. നേരിട്ടുള്ള സാന്നിധ്യം അനിവാര്യമെങ്കിൽ മുൻകൂട്ടി ‌ബുക്ക് ചെയ്ത ശേഷമായിരിക്കണം.

Covid expansion; Kuwait tightens restrictions

Next TV

Related Stories
ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

Aug 18, 2022 08:57 AM

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍...

Read More >>
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

Aug 18, 2022 07:56 AM

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത്...

Read More >>
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Aug 17, 2022 09:29 PM

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍...

Read More >>
കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

Aug 17, 2022 07:55 AM

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍...

Read More >>
യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

Aug 16, 2022 09:12 PM

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക്...

Read More >>
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Aug 16, 2022 07:21 AM

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി....

Read More >>
Top Stories