---
title: "സൗദിയില്‍ മരുന്ന് ലഭിക്കാന്‍ വ്യാജ കുറിപ്പടികളുണ്ടാക്കി; രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "Made fake prescriptions to get medicine in Saudi; Two arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20343/made-fake-prescriptions-to-get-medicine-in-saudi-two-arrested"
published_at: "2022-01-11T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ddaa03c0d23_arrest.jpg"
keywords: []
---

# സൗദിയില്‍ മരുന്ന് ലഭിക്കാന്‍ വ്യാജ കുറിപ്പടികളുണ്ടാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ മരുന്നുകള്‍ ലഭിക്കാനായി വ്യാജ കുറിപ്പടികളുണ്ടാക്കിയ രണ്ട് പേര്‍ അറസ്റ്റിലായി. രാജ്യത്ത് കര്‍ശന നിയന്ത്രണമുള്ള മരുന്നുകള്‍ ലഭിക്കുന്നതിനായാണ് വ്യാജ കുറിപ്പടികളുണ്ടാക്കിയത്.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ മരുന്നുകള്‍ ലഭിക്കാനായി വ്യാജ കുറിപ്പടികളുണ്ടാക്കിയ രണ്ട് പേര്‍ അറസ്റ്റിലായി. രാജ്യത്ത് കര്‍ശന നിയന്ത്രണമുള്ള മരുന്നുകള്‍ ലഭിക്കുന്നതിനായാണ് വ്യാജ കുറിപ്പടികളുണ്ടാക്കിയത്.

പിടിയിലായ രണ്ട് പേരും സൗദി സ്വദേശികളാണ്. കുറിപ്പടികള്‍ നിര്‍മിച്ച് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്‍തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. റിയാദിലെ താമസ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20343/made-fake-prescriptions-to-get-medicine-in-saudi-two-arrested)