---
title: "#flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്"
english_title: "#unexpected #event #airline #returned #flight #explaining #cause #passenger #brawl"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203470/unexpected-event-airline-returned-flight-explaining-cause-passenger-brawl"
published_at: "2024-05-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663897272678d_flyt.jpg"
keywords: []
---

# #flight |അപ്രതീക്ഷിത സംഭവം; പറന്നുയർന്ന വിമാനം തിരിച്ചിറക്കി, വിശദീകരണവുമായി എയർലൈൻ, കാരണമായത് യാത്രക്കാരുടെ വഴക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: **യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകി. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം ഉണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകി. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം ഉണ്ടായത്.

ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചില യാത്രക്കാർ തമ്മിലുള്ള തർക്കം മൂലമാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്‌സ് കമ്പനി അറിയിച്ചു.

യാ​ത്ര​ക്കാ​ർ ത​മ്മി​ലുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​ഴ​ക്ക് നി​യ​മ​ന​ട​പ​ടി​ക്കും കാ​ര​ണ​മാ​യി. വി​മാ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വാക്കേറ്റത്തിലുൾപ്പെട്ട ര​ണ്ട് സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

അതേസമയം വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.യാത്രക്കാരുടെയും വിമാനത്തിൻറെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യാ​ത്ര​യി​ൽ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203470/unexpected-event-airline-returned-flight-explaining-cause-passenger-brawl)