---
title: "#death |താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു"
english_title: "#Chest #pain #rest  #expatriate #died #Riyadh #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203698/chest-pain-rest-expatriate-died-riyadh-due-heartattack"
published_at: "2024-05-07T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639d48062841_arrest.jpg"
keywords: []
---

# #death |താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു.

പരേതരായ ചെല്ലപ്പൻ, നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15 വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

ഭാര്യ: സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203698/chest-pain-rest-expatriate-died-riyadh-due-heartattack)