---
title: "#omanmeteorology | ഈ ആഴ്ച താപനില ഉയരും;  40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍"
english_title: "#oman #meteorology #announced #temperature #rise #this #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203734/oman-meteorology-announced-temperature-rise-this-week"
published_at: "2024-05-07T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639e97363b51_temparature.jpg"
keywords: []
---

# #omanmeteorology | ഈ ആഴ്ച താപനില ഉയരും;  40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

> **Lead Summary:** **മസ്‌കറ്റ്: **ഈ ആഴ്ച രാജ്യത്ത് താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന് അറിയിപ്പുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും.

## Article Content

**മസ്‌കറ്റ്: **ഈ ആഴ്ച രാജ്യത്ത് താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന് അറിയിപ്പുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും.

ആ ആഴ്ച പകുതിയോടെ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ​ർ​ക്ക​യി​ൽ 41.1 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​വൈ​ഖി​ൽ 40.2 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​ൽ അ​മേ​റാ​റ്റി​ൽ 39.8 സെ​ൽ​ഷ്യ​സും ചൂ​ടാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എന്നാൽ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസവും ദേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ പെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203734/oman-meteorology-announced-temperature-rise-this-week)