#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍
May 7, 2024 02:57 PM | By Susmitha Surendran

അജ്മാന്‍:  (gcc.truevisionnews.com)   യുഎഇയിലെ അജ്മാനില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനത്തിന് തീയിട്ട് യുവാവ്.

തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാന്‍ വ്യാവസായി ഏരിയയിലുള്ള കടയ്ക്കാണ് തീകൊളുത്തിയത്. മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ഏഷ്യന്‍ വംശജനായ പ്രതി സ്ഥാപനത്തിന് തീകൊടുത്തത്.

മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കടയുടെ മിക്ക ഭാഗങ്ങളും കത്തി നശിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അതിവേഗം ഇടപെടുകയും പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക്​ കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്​തിപരമായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ്പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

#After #stabbing #youngwoman #death #Ajman #UAE #youngman #set #fire #business #establishment.

Next TV

Related Stories
#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

May 19, 2024 07:59 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ...

Read More >>
#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

May 19, 2024 07:51 PM

#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ്...

Read More >>
#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

May 19, 2024 05:38 PM

#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ...

Read More >>
#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ

May 19, 2024 05:09 PM

#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ

തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#AirIndiaExpress | പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

May 19, 2024 04:20 PM

#AirIndiaExpress | പ്രവാസികൾക്ക് ആശ്വാസം; ഈ സെക്ടറിൽ പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​റ്റിലെത്തും. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20...

Read More >>
Top Stories










News Roundup