---
title: "#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ "
english_title: "#Swadeshi'#motorcycle #burnt; #Police #arrested #three #people #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203815/swadeshimotorcycle-burnt-police-arrested-three-people-oman"
published_at: "2024-05-07T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a3f631f3cc_ss.jpg"
keywords: []
---

# #arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ 

> **Lead Summary:** **മസ്കറ്റ്: [ **ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്കറ്റ്: [ **ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്‍റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ് കേസ്.

റോയൽ ഒമാൻ പൊലീസിന്റെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203815/swadeshimotorcycle-burnt-police-arrested-three-people-oman)