---
title: "#died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു"
english_title: "  #seven #year #old #boy #died   #suffocation   #stuck  #car   #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203860/seven-year-old-boy-died-suffocation-stuck-car-sharjah"
published_at: "2024-05-08T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663adb03037af_uae.jpg"
keywords: []
---

# #died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

> **Lead Summary:**  ഷാർജ: (**gccnews.com)**ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ്​ ശ്വാസംമുട്ടി മരിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

## Article Content

 ഷാർജ: (**gccnews.com)**ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ്​ ശ്വാസംമുട്ടി മരിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചക്ക്​ ശേഷമാണ്​ അൽ ശബ പ്രദേശത്തെ സംഭവം സംബന്ധിച്ച്​ പൊലീസിൽ അറിയിപ്പ്​ ലഭിച്ചത്​. സ്കൂളിന്​ പുറത്ത്​ പാർക്ക്​ ചെയ്ത കാറിലാണ്​ കുട്ടിയുണ്ടായിരുന്നത്​. രാവിലെ സ്കൂളിലെത്തിയ കാറിൽ നിന്ന്​ മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോൾ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ്​ അപകടത്തിന്​ കാരണമായത്​.

കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലമാതാപിതാക്കൾ കുട്ടിയെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക്​ കരാർ നൽകുകയായിരുന്നു.

കുട്ടിയുടെ പിതാവ്​ ഡ്രൈവറെ മരണത്തിന്​ ഉത്തരവാദിയായി ആരോപിക്കാൻ സന്നദ്ധമാകാത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റ്​ ചെയ്തിട്ടില്ലെന്നും എന്നാൽ രാജ്യം വിടുന്നതിൽ നിന്ന്​ തടഞ്ഞിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

ലൈസൻസില്ലാത്ത ഡ്രൈവർമാരുടെ വാഹനത്തിൽ കുട്ടികളെ അയക്കുന്നതിന്‍റെ അപകടം തിരിച്ചറിയണമെന്ന്​ അധികൃതർ ഓർമിപ്പിച്ചു. കുട്ടികളെ കാറിൽ ഒറ്റപ്പെടുത്തുന്നത്​ സംബന്ധിച്ച്​ അധികൃതർ പലതവണ മുന്നറിയിപ്പ്​ നൽകിയിരുന്നു​..

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203860/seven-year-old-boy-died-suffocation-stuck-car-sharjah)