---
title: "#sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത "
english_title: "#Meteorological #department #issued #sandstorm #warning #UAE; #Chance #rain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203997/meteorological-department-issued-sandstorm-warning-uae-chance-rain"
published_at: "2024-05-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5a92b668e_da.jpg"
keywords: []
---

# #sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത 

> **Lead Summary:** **അബുദാബി: [ **യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

## Article Content

**അബുദാബി: [ **യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മണല്‍ക്കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇന്നും നാളെയും മണല്‍ക്കാറ്റ് വീശുക. വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്ററായി വര്‍ധിക്കും.

അന്തരീക്ഷത്തില്‍ പൊടിനിറയുന്നതോടെ അബുദാബിയിലെ താപനില 41 ഡിഗ്രിയില്‍ നിന്ന് 34 ആയും ദുബൈയിലെ താപനില 40ല്‍ നിന്ന് 35 ആയും കുറയും.

ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ ആയി കുറയും.

യുഎഇയുടെ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലും അബുദാബിയിലെ ദ്വീപ് പ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203997/meteorological-department-issued-sandstorm-warning-uae-chance-rain)