---
title: "ലൈസന്‍സില്ലാതെയുള്ള സാമ്പത്തിക ഇടപാട്; പ്രവാസിയില്‍ നിന്നും പിടിച്ചെടുത്തത് വിലമതിക്കുന്ന വസ്തുക്കള്‍ "
english_title: "Unlicensed financial transactions; Items seized from the expatriate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204/unlicensed-financial-transactions-items-seized-from-the-expatriate"
published_at: "2021-09-23T17:28:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c6cae8e71f_Untitled-4.jpg"
keywords: []
---

# ലൈസന്‍സില്ലാതെയുള്ള സാമ്പത്തിക ഇടപാട്; പ്രവാസിയില്‍ നിന്നും പിടിച്ചെടുത്തത് വിലമതിക്കുന്ന വസ്തുക്കള്‍ 

> **Lead Summary:** **ദോഹ : **ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മതിയായ ലൈസന്‍സ് നേടാതെ സാമ്പത്തിക ഇടപാടുകളും നിക്ഷേപവും നടത്തിയ പ്രവാസി യുവാവ് ഖത്തറില്‍ അറസ്റ്റിലായി.

## Article Content

**ദോഹ : **ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മതിയായ ലൈസന്‍സ് നേടാതെ സാമ്പത്തിക ഇടപാടുകളും നിക്ഷേപവും നടത്തിയ പ്രവാസി യുവാവ് ഖത്തറില്‍ അറസ്റ്റിലായി.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് ഏഷ്യക്കാരനായ പ്രതിയ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ അധികൃതര്‍ ആഢംബര കാറുകള്‍, ബൈക്കുകള്‍, ഖത്തര്‍ റിയാല്‍, വിദേശ കറന്‍സികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. ലൈസന്‍സില്ലാതെയുള്ള സാമ്പത്തിക ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204/unlicensed-financial-transactions-items-seized-from-the-expatriate)