---
title: "#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു "
english_title: "#Car #accident #Saudi; #Expatriate #Malayali #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204024/car-accident-saudi-expatriate-malayali-died"
published_at: "2024-05-08T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b74c897036_fd.jpg"
keywords: []
---

# #accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **അൽബാഹ: [ **സൗദിയിലെ ത്വാഇഫിൽനിന്ന് 200 കിലോമീറ്റർ അകലെ അൽബാഹ മന്ദക് നസ്ബയിൽ വാഹനമിടിച്ച് മലപ്പുറം സ്വദേശി നിര്യാതനായി.

## Article Content

**അൽബാഹ: [ **സൗദിയിലെ ത്വാഇഫിൽനിന്ന് 200 കിലോമീറ്റർ അകലെ അൽബാഹ മന്ദക് നസ്ബയിൽ വാഹനമിടിച്ച് മലപ്പുറം സ്വദേശി നിര്യാതനായി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാർമാട് പറമ്പിൽ അബ്ദുൽ റഷീദ് (43) ആണ് ചൊവ്വാഴ്ച മരിച്ചത്.

അൽബാഹയിലെ മന്ദക് നസ്ബയിൽ വർഷങ്ങളായി മിനി മാർക്കറ്റ് നടത്തിവരുകയായിരുന്നു ഇദ്ദേഹം. നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ചെട്ടിയാർമാട് പറമ്പിൽ അസൈനാർ ആണ് റഷീദിന്റെ പിതാവ്. മാതാവ്: ആയിഷ ബീവി, ഭാര്യ: റസീന, മക്കൾ: മുഹമ്മദ് സിനാൻ, ഷിയാൻ, ആല ഫാത്തിമ, സഹാൻ ഹയിം, സഹോദരങ്ങൾ: അൻസാർ, ബുഷ്‌റ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204024/car-accident-saudi-expatriate-malayali-died)