---
title: "#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും"
english_title: "#major #road #AbuDhabi #partially #closed #three #days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204036/major-road-abudhabi-partially-closed-three-days"
published_at: "2024-05-08T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b86ffe9a1f_road.jpg"
keywords: []
---

# #uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

> **Lead Summary:** **അബുദാബി: **അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഭാഗികമായി അടച്ചിടും.

## Article Content

**അബുദാബി: **അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഭാഗികമായി അടച്ചിടും.

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്. ബുധനാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

മെയ് 10 വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ മെയ് 13 തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുന്നത്.

അബുദാബിയിലേക്കുള്ള മൂന്ന് പാതകൾ അടച്ചിടും. താഴെ കൊടുത്തിരിക്കുന്ന മാപ്പിൽ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാതകളാണ് അടയ്‌ക്കുക.

അതേസമയം പച്ച നിറത്തിലുള്ളവ ബാധിക്കപ്പെടാതെ തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204036/major-road-abudhabi-partially-closed-three-days)