---
title: "#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ "
english_title: "#Engineering #student #founddead #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204087/engineering-student-founddead-rasalkhaimah"
published_at: "2024-05-09T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c3763abfec_fffs.jpg"
keywords: []
---

# #founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ 

> **Lead Summary:** **റാസൽഖൈമ: [ **തിരുവനന്തപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ.

## Article Content

**റാസൽഖൈമ: [ **തിരുവനന്തപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ.

നെയ്യാറ്റിൻകര തോട്ടാത്തുവിള ബാബു നിവാസിൽ ബാബു-ശ്രീജ ദമ്പതികളുടെ മകനായ ആഷിക് ലിയോ (20) യാണ് മരിച്ചത്.

അധ്യാപികയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204087/engineering-student-founddead-rasalkhaimah)