---
title: "#accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി  "
english_title: "#sunilkumars #death #left #suhar #tears"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204149/sunilkumars-death-left-suhar-tears"
published_at: "2024-05-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c79be1c502_death.jpg"
keywords: []
---

# #accident | സു​നി​ൽ കു​മാ​റി​ന്റെ മ​ര​ണം സു​ഹാ​റി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി  

> **Lead Summary:** **സു​ഹാ​ർ: ** സു​ഹാ​ർ ലി​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ കു​മാ​റി​ന്‍റെ വി​യോ​ഗം സു​ഹാ​റി​ലെ മ​ല​യാ​ളി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി.

## Article Content

**സു​ഹാ​ർ: ** സു​ഹാ​ർ ലി​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​നി​ൽ കു​മാ​റി​ന്‍റെ വി​യോ​ഗം സു​ഹാ​റി​ലെ മ​ല​യാ​ളി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി.

സു​നി​ൽ കു​മാ​റും ഭാ​ര്യ ജീ​ജ​യും സു​ഹാ​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു. വാ​ഹ​ന അ​പ​ക​ട വാ​ർ​ത്ത നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് പ​ല​രും കേ​ട്ട​ത്.

വി​വ​രം അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ സു​ഹാ​ർ ആ​ശു​പ​ത്രി​യി​ൽ ഓ​ടി​യെ​ത്തി. പ​രി​ക്കേ​റ്റ ജീ​ജ​യും കു​ട്ടി​ക​ളും ചോ​ദി​ക്കു​ന്ന​ത് സു​നി​ൽ കു​മാ​റി​നെ കു​റി​ച്ചാ​ണ്.

അ​പ്പു​റ​ത്തു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ല​രും അ​വ​രെ സ​മാ​ധാ​നി​പ്പി​ച്ച​ത്. ജീ​ജ​യു​ടെ കൂ​ട്ടു​കാ​രി​ക​ൾ​ക്ക് അ​വ​രു​ടെ മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

ന​ഴ്സ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യും മി​ക​ച്ച ക​ലാ​കാ​രി​യു​മാ​ണ് ജീ​ജ. മൂ​ത്ത​മ​ക​ൾ ന​ന്ദ​ന ബാം​ഗ​ളൂ​രു​വി​ൽ ബി​കോ​മി​ന് പ​ഠി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ച്ഛ​നെ​യും അ​മ്മ​യെ​യും അ​നു​ജ​ത്തി​യെ​യും കാ​ണാ​ൻ ഒ​മാ​നി​ലെ​ത്തി​യ​ത്.

മ​ക​ളു​ടെ ഒ​മാ​ൻ ഐ.​ഡി കാ​ർ​ഡ് പു​തു​ക്കാ​ൻ പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം എ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​യൂ​ര​ക്ക് തു​ട​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. വാ​ഹ​നാ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളും ചി​ത​റി​ക്കി​ട​ക്കു​ന്ന വാ​ഹ​നാ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ട് ദ​യ​നീ​യ​കാ​ഴ്ച​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204149/sunilkumars-death-left-suhar-tears)