---
title: "യുഎഇയില്‍ ഇന്നും മൂടല്‍ മഞ്ഞിന് സാധ്യത; ജാഗ്രതാ നിര്‍ദേശം "
english_title: "Fog still possible in UAE; Caution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20434/fog-still-possible-in-uae-caution"
published_at: "2022-01-12T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de997d21be6_snow.jpg"
keywords: []
---

# യുഎഇയില്‍ ഇന്നും മൂടല്‍ മഞ്ഞിന് സാധ്യത; ജാഗ്രതാ നിര്‍ദേശം 

> **Lead Summary:** **ദുബായ് : **യുഎഇയില്‍ ഇന്നും മൂടല്‍ മഞ്ഞിന് സാധ്യത. വിവിധ മേഖലകളിൽ മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. ഉൾപ്രദേശങ്ങളിൽ രാവിലെ 10ന് ആണ് അന്തരീക്ഷം തെളിഞ്ഞത്. ഇന്നും മഞ്ഞിന് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**ദുബായ് : **യുഎഇയില്‍ ഇന്നും മൂടല്‍ മഞ്ഞിന് സാധ്യത. വിവിധ മേഖലകളിൽ മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. ഉൾപ്രദേശങ്ങളിൽ രാവിലെ 10ന് ആണ് അന്തരീക്ഷം തെളിഞ്ഞത്. ഇന്നും മഞ്ഞിന് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ഒമാനിൽ താപനില താഴ്ന്നതോടെ മലയോര മേഖലകളിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. കാറ്റും ശക്തമാണ്. പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20434/fog-still-possible-in-uae-caution)