---
title: "#murdercase | സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി"
english_title: "#Indian #executed #murder #case #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204420/indian-executed-murder-case-saudiarabia"
published_at: "2024-05-10T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663df23f22223_court.jpg"
keywords: []
---

# #murdercase | സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ അസീർ മേഖലയിൽ കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ അസീർ മേഖലയിൽ കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി.

മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലാണ് ഇന്ത്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീൻ ഖാൻ താഹിർ ഖാൻ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

മുഹമ്മദ് നൗഷാദ് ഖാനെ കൊന്ന് കിണറിലേക്ക് തള്ളുകയായിരുന്നു. തുടർന്ന് ജമാലുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുറ്റം തെളിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204420/indian-executed-murder-case-saudiarabia)