---
title: "#temperature | താപനില ഉയരും; സൗദി അറേബ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ വേനല്‍ക്കാലം"
english_title: "#temperature #rise; #Summer #starts #June #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204469/temperature-rise-summer-starts-june-saudiarabia"
published_at: "2024-05-10T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e2ccab0ce9_R4.jpg"
keywords: []
---

# #temperature | താപനില ഉയരും; സൗദി അറേബ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ വേനല്‍ക്കാലം

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ്: [ **സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പ്രാരംഭ സൂചകങ്ങൾ, ഈ വേനൽക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

കഴിഞ്ഞ ആഴ്ച വസന്തകാലം അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയും മണൽക്കാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204469/temperature-rise-summer-starts-june-saudiarabia)