#arrest | ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ട; നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

#arrest | ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ട; നാല് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ
May 10, 2024 10:53 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണശാലയിൽ അൽ അഹമ്മദി അധികൃതർ മിന്നൽ റെയ്ഡ് നടത്തി.

ഈ വർഷത്തെ ഏറ്റവും വലിയ മദ്യവേട്ടയാണ് പരിശോധനയിൽ പിടികൂടിയത്. നാല് പ്രവാസികളെയാണ് സ്ഥാപനത്തിനുള്ളിൽ നിന്ന് അധികൃതർ പിടികൂടിയത്.

ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ കണ്ടെടുത്തു.

അലി സബാഹ് അൽ സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് 6-ൽ പ്രാദേശികമായി പ്രവർത്തിക്കുന്ന മദ്യശാലയുടെ പ്രവർത്തനത്തെ കുറിച്ച് അബ്ദുള്ള, അലി സബാഹ് അൽ സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

ഇതിന്‍റെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമപരമായ അനുമതി ലഭിച്ച ശേഷമാണ് മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയത്.

#biggest #booze #hunt #year; #Four #expatriates #arrested #Kuwait

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.