---
title: "#accident | ഷാ​ർ​ജ​യി​ൽ ട്ര​ക്കി​ടി​ച്ച്​ വ​യോ​ധി​ക മ​രി​ച്ചു "
english_title: "#73yearold #woman #died #after #being #hit #municipal #truck #mirate."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204545/73yearold-woman-died-after-being-hit-municipal-truck-mirate"
published_at: "2024-05-11T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663eeb22df828_accident.jpg"
keywords: []
---

# #accident | ഷാ​ർ​ജ​യി​ൽ ട്ര​ക്കി​ടി​ച്ച്​ വ​യോ​ധി​ക മ​രി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ: **എ​മി​റേ​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി ട്ര​ക്കി​ടി​ച്ച്​ 73കാ​രി​യാ​യ സ്ത്രീ ​മ​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ ട്ര​ക്ക് സ്​​ത്രീ​യു​ള്ള​ത്​ അ​റി​യാ​തെ പി​റ​കി​ലേ​ക്ക്​ എ​ടു​ത്ത​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു.

## Article Content

**ഷാ​ർ​ജ: **എ​മി​റേ​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി ട്ര​ക്കി​ടി​ച്ച്​ 73കാ​രി​യാ​യ സ്ത്രീ ​മ​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ ട്ര​ക്ക് സ്​​ത്രീ​യു​ള്ള​ത്​ അ​റി​യാ​തെ പി​റ​കി​ലേ​ക്ക്​ എ​ടു​ത്ത​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു.

അ​ൽ സ​ബ്ക പ്ര​ദേ​ശ​ത്തെ സ്ത്രീ​യു​ടെ വീ​ട്ടി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​മോ​റോ​സ്​ സ്വ​ദേ​ശി​യാ​ണ്​ മ​രി​ച്ച സ്ത്രീ. ​

അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​ൻ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വാ​സി​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204545/73yearold-woman-died-after-being-hit-municipal-truck-mirate)