---
title: "#death |വാഹനാപകടം: മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു  "
english_title: "#accident #native #Malappuram #died #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204658/accident-native-malappuram-died-salala"
published_at: "2024-05-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f4dfcce994_death.jpg"
keywords: []
---

# #death |വാഹനാപകടം: മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു  

> **Lead Summary:** **സലാല: **വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു. ഔഖത്തിൽ ട്രൈയിലിടിച്ച് പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി ആണ്​ മരിച്ചത്​.

## Article Content

**സലാല: **വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു. ഔഖത്തിൽ ട്രൈയിലിടിച്ച് പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി ആണ്​ മരിച്ചത്​.

റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്​: അലവിക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: അനീസ. മക്കൾ: മിഹമ്മദ് സയാൻ, നൈറ ഫാത്തിമ. കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204658/accident-native-malappuram-died-salala)