---
title: "#flightdelayed | ബ​ഹ്റൈ​ൻ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കി "
english_title: "#Bahrain-#Kozhikode #AirIndiaExpress #flightdelayed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204788/bahrain-kozhikode-airindiaexpress-flightdelayed"
published_at: "2024-05-12T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664069cd23f7a_SS.jpg"
keywords: []
---

# #flightdelayed | ബ​ഹ്റൈ​ൻ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കി 

> **Lead Summary:** **മ​നാ​മ: [ **എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം അ​വ​സാ​നി​ച്ചി​ട്ടും യാ​ത്ര​ക്കാ​രു​ടെ ദു​രി​തം തു​ട​രു​ന്നു.

## Article Content

**മ​നാ​മ: [ **എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം അ​വ​സാ​നി​ച്ചി​ട്ടും യാ​ത്ര​ക്കാ​രു​ടെ ദു​രി​തം തു​ട​രു​ന്നു.

ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് -ബ​ഹ്റൈ​ൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി. ശ​നി​യാ​ഴ്ച രാ​വി​ലെ 10.10ന് ​പോ​കേ​ണ്ട വി​മാ​നം വൈ​കു​ന്നേ​ര​മാ​ണ് പു​റ​പ്പെ​ട്ട​ത്.​

സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് വി​മാ​നം പു​റ​പ്പെ​ടാ​ൻ താ​മ​സി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

കോ​ഴി​ക്കോ​ട്ട്നി​ന്നു​ള്ള വി​മാ​നം എ​ത്താ​ൻ വൈ​കി​യ​തി​നാ​ൽ ബ​ഹ്റൈ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.20 ന് ​പു​റ​പ്പെ​ടേ​ണ്ട സ​ർ​വി​സും വൈ​കി.​

ശ​നി​യാ​ഴ്ച രാ​ത്രി 9.20 നാ​ണ് ഈ ​വി​മാ​നം പു​റ​​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഹോ​ട്ട​ലി​ൽ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും അ​ധി​കൃ​ത​ർ ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204788/bahrain-kozhikode-airindiaexpress-flightdelayed)