---
title: "#roadsclosed  |  ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും"
english_title: "#Oman's #main #road #partially #closed #month #from #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/204837/omans-main-road-partially-closed-month-from-tomorrow"
published_at: "2024-05-12T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66409633b6abf_road.jpg"
keywords: []
---

# #roadsclosed  |  ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

> **Lead Summary:** **മസ്‌കത്ത്: **ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ മുതൽ ഭാഗികമായി അടച്ചിടും.

## Article Content

**മസ്‌കത്ത്: **ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ മുതൽ ഭാഗികമായി അടച്ചിടും.

അറ്റകുറ്റപ്പണികൾക്കായാണ് റോഡ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിടുന്നത്. ജൂണ്‍ 13 വരെ നിയന്ത്രണം തുടരും.

ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/204837/omans-main-road-partially-closed-month-from-tomorrow)