---
title: "മറ്റൊരാൾ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് ജയിലിലായ കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു "
english_title: "Kozhikode resident released from jail for spreading pornography"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/20510/kozhikode-resident-released-from-jail-for-spreading-pornography"
published_at: "2022-01-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61def575d6e96_PHONE.jpg"
keywords: []
---

# മറ്റൊരാൾ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് ജയിലിലായ കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു 

> **Lead Summary:** **റിയാദ് : **സമൂഹമാധ്യമങ്ങളിൽ മറ്റൊരാൾ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് ജയിലിലായ വൈഫൈ ഉടമ കോഴിക്കോട് പൂനൂർ സ്വദേശി അബ്ദുൽ ലത്തീഫ് മോചിതനായി. സാമൂഹിക പ്രവർത്തകരുടെയും കമ്പനിയുടെയും ഇടപെടലിൽ നിരപരാധിത്വം തെളിയിച്ചതോടെ ഒന്നര വർഷത്തിനുശേഷം മോചിതനാകുകയായിരുന്നു.

## Article Content

**റിയാദ് : **സമൂഹമാധ്യമങ്ങളിൽ മറ്റൊരാൾ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് ജയിലിലായ വൈഫൈ ഉടമ കോഴിക്കോട് പൂനൂർ സ്വദേശി അബ്ദുൽ ലത്തീഫ് മോചിതനായി. സാമൂഹിക പ്രവർത്തകരുടെയും കമ്പനിയുടെയും ഇടപെടലിൽ നിരപരാധിത്വം തെളിയിച്ചതോടെ ഒന്നര വർഷത്തിനുശേഷം മോചിതനാകുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റർനെറ്റ് ഉപയോഗിച്ച് 3 തവണ കുട്ടികളുടെ അശ്ലീല ചിത്രം കൈമാറിയെന്നാണ് കേസ്. വ്യാജ ഐഡി ഉപയോഗിച്ചാണ് ചിത്രം സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നതെന്നും കണ്ടെത്തി.

സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കമ്പനി അധികൃതർ അൽമനാർ പൊലീസിലെത്തി വിശദീകരണം നൽകിയതോടെയാണ് മോചനം സാധ്യമായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/20510/kozhikode-resident-released-from-jail-for-spreading-pornography)