---
title: "#death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205311/expatriate-malayali-passedaway-bahrain"
published_at: "2024-05-15T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66442f3e3fc70_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ : ** മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച്‌ അന്തരിച്ചു.

## Article Content

**മനാമ : ** മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച്‌ അന്തരിച്ചു.

ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്‌റഫ്‌ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്.

ബഹ്‌റൈനിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു അഷ്‌റഫ്‌. നേരത്തെ താനാളൂരിൽ വാച്ച് ഹൗസ് നടത്തി വന്ന അഷ്‌റഫ്‌ എട്ട് മാസം മുമ്പാണ് ബഹ്‌റൈനിലേക്ക് പോയത്.

ഭാര്യ: സാബിറ, മക്കൾ: ഫഹദ്, ഫാത്തിമ ഫിദ, ഫാത്തിമ നിദ, ഫുഹാദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205311/expatriate-malayali-passedaway-bahrain)