---
title: "#rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു"
english_title: "#Kuwait #Meteorological #Department #predicted #rain #today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205393/kuwait-meteorological-department-predicted-rain-today"
published_at: "2024-05-15T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66448497524f5_rain.jpg"
keywords: []
---

# #rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു

> **Lead Summary:** **കുവൈത്ത് സിറ്റി: **ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ച് കുവൈത്ത് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

## Article Content

**കുവൈത്ത് സിറ്റി: **ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ച് കുവൈത്ത് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

മഴയ്ക്കൊപ്പം ഇടിയുമുണ്ടാകും. കാറ്റ് വീശുന്നത് പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകും. ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന്യൂ​ന​മ​ർ​ദം പി​ൻ​വാ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂട്ടിച്ചേ‍ത്തു. മഴ മുന്നറിയിപ്പ് പരിഗണിച്ച് പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫോ​ൺ (112) ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാമെന്നും അധികൃത‍ര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205393/kuwait-meteorological-department-predicted-rain-today)